കൊയിലാണ്ടി നഗരത്തിൽ നിന്ന് അനധികൃത മത്സ്യ വ്യാപാരം നീക്കംചെയ്തു
.
കൊയിലാണ്ടി നഗരത്തിലെ അനധികൃത മത്സ്യ വ്യാപാരം നീക്കം ചെയ്തു. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുകയായിരുന്ന മത്സ്യ വ്യാപാരമാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ബസ്സ് സ്റ്റാൻ്റ് ലിങ്ക് റോഡ്, കൊല്ലം ടൗൺ, ബപ്പൻകാട് എന്നിവിടങ്ങളിലെ തെരുവ് കച്ചവടമാണ് ഒഴിപ്പിച്ചത്. തിരിച്ചറിയൽ രേഖകളില്ലാതെ അനധികൃതമായി കച്ചവടം നടത്തിവരികയായിരുന്നു ഇവർ.
.
.
നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതേരി, കെ റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജമീഷ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത വ്യാപാരങ്ങൾ നീക്കം ചെയ്തത്. വരും ദിവസങ്ങളിൽ സ്ക്വാഡ് പ്രവർത്തനത്തിലൂടെ മുഴുവൻ അനധികൃത വ്യാപാരങ്ങളും നിർത്തലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ അറിയിച്ചു.