KOYILANDY DIARY.COM

The Perfect News Portal

വടകര ന​ഗരസഭയിലും ഷിഗെല്ല രോ​ഗബാധ റിപ്പോർട്ട് ചെയ്തു

വടകര ന​ഗരസഭയിലും ഷിഗെല്ല രോ​ഗബാധ. പതിനേഴാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനേഴാം വാർഡിൽ താമസിക്കുന്ന നാല് വയസുകാരിക്കാണ് രോഗബാധ. ഷി​ഗെല്ല റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും കിണറുകളിൽ ക്ലോറിനേഷനും നടത്തി. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കുട്ടി ആരോഗ്യവതിയാണ് എന്നാണ് റിപ്പോർട്ട്.

Share news
error: Content is protected !!