KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഒരാൾക്ക് കൂടി മലേറിയ; രോ​ഗം സ്ഥിരീകരിച്ചത് ഒളവണ്ണ സ്വദേശിക്ക്

.

കോഴിക്കോട് ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശി 60കാരനാണ് മലേറിയ സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് തിക്കോടിയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മധ്യപ്രദേശിൽ നിന്നെത്തിയ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആരോ​ഗ്യ വകുപ്പ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പനിയോടൊപ്പം കുളിരും, കടുത്ത തലവേദനയും പേശി വേദ​നയുമാണ് രോ​ഗലക്ഷണം. രോ​ഗലക്ഷണങ്ങൾ കണ്ടയുടൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

 

Share news
error: Content is protected !!