KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു

കൊയിലാണ്ടി: ജന സാഗരമായി കൊയിലാണ്ടിയിലെ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവൻഷൻ. കെ.കെ. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി വിളിച്ചുചേർത്ത കൺവൻഷൻ തുടങ്ങുന്നതിന് മുമ്പ് തന്നെ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റും പരസരവും പ്രവർത്തകരെകൊണ്ട് നറഞ്ഞ് കവിഞ്ഞിരുന്നു. കൺവൻഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാർത്ഥി എത്തിയതോടെ ഹർഷാരവത്തോടെ ജനക്കൂട്ടം അവരെ സ്വീകരിച്ചു. കൺവൻഷനിൽ രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷതവഹിച്ചു.

കെ.കെ. മുഹമ്മദ്, എം.എൽ.എ. കാനത്തിൽ ജമീല, മുൻ എം.എൽ.എ.മാരായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, ഡി. ദീപ, സിപിഐ നേതാവ് ആർ. ശശി, ടി. ചന്തു മാസ്റ്റർ,  ടി.കെ. ചന്ദ്രൻ മാസ്റ്റർ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ, കെ.ടി.എം. കോയ,എം. നാരായണൻ മാസ്റ്റർ, സി. രമേശൻ, അഡ്വ. സുനിൽ മോഹൻ, എം.പി. ഷിബു, കെ. കെ. കണ്ണൻ, ദേവരാജൻ, പി.എൻ.കെ. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. സിപിഐ നേതാവ് ഇ.കെ അജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു.