KOYILANDY DIARY.COM

The Perfect News Portal

കെ.വി.വി.ഇ.എസ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ

.
കൊയിലാണ്ടി: കെ.വി.വി.ഇ.എസ് കൊയിലാണ്ടി  നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൺവൻഷൻ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൈസൽ എം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം ജമാനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ച് പഠന ക്ലാസുകളും ചർച്ചകളും നടന്നു.
.
കൺവെൻഷനിൽ രാജീവൻ കെ.എം പ്രവർത്തന റിപ്പോർട്ടും, സനീർ വില്ലംകണ്ടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജി. ജി. കെ തോമസ്, ബാബു കൈലാസ്, ഏറത്ത് ഇക്ബാൽ, മണിയത്ത് മൂസ, കെ. ടി വിനോദൻ, സുനിൽകുമാർ, വി. സുനിൽ കുമാർ, വി. വി. എം കബീർ, മനാഫ് കാപ്പാട്, കെ. എം ഹനീഫ, ഗംഗാധരൻ, രാജൻ കാന്തപുരം, ഷംസു കമ്മന, ഷംസു എളയതിൽ വട്ടോളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
.
.
അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി
രാജീവൻ സ്റ്റീൽ ഇന്ത്യ (പ്രസിഡണ്ട്)
സനീർ വില്ലംകണ്ടി (ജനറൽ സെക്രട്ടറി)
ബാലകൃഷ്ണൻ തിരുവങ്ങൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news