KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ 103-ാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ 103-ാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ നഗരസഭ കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതവഹിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി  നടന്ന പ്രതിഭാ സംഗമം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മോഹനൻ നമ്പൂതിരി പ്രതിഭകൾക്കുളള പുരസ്കാരസമർപ്പണം നിർവഹിച്ചു. പ്രതിഭാ സംഗമത്തിൽ കൗൺസിലർമാരായ വത്സരാജ് കേളോത്ത്, പ്രഭ ടീച്ചർ, ബിന്ദു, സുധ, ജിഷ, എസ് ആർജി കൺവീനർ വിനോദ് കെ കെ, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി സാവിത്രി അന്തർജ്ജനം, എം രവീന്ദ്രൻ, സി പി മോഹനൻ, വീനസ്, വൃന്ദ ടി, എൻ ഇ അനിൽകുമാർ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് അരുൺ മണമൽ സ്വാഗതവും, ഹെഡ് മാസ്റ്റർ ഗോപകുമാർ ചാത്തോത്ത് നന്ദിയും പറഞ്ഞു.