KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു ചെങ്ങോട്ടുകാവ് യൂണിറ്റ് കമ്മിറ്റി ഹരിത സേനാംഗങ്ങളെ ആദരിച്ചു

കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിത സേനാംഗങ്ങളെ ആദരിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങോട്ടുകാവ് യുണിറ്റ്. മാലിന്യ ശേഖരണത്തിലൂടെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കാവലാളായി പ്രവർത്തിക്കുന്ന ഹരിത സേനയിലെ സഹോദരിമാർ ആദരിക്കപ്പെടേണ്ടതാണെന്ന സന്ദേശം നൽകുക എന്ന ലക്ഷ്യo വെച്ച് കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ചെങ്ങോട്ടുകാവ് പഞ്ചായത്ത് KSSPU യുണിറ്റ് വേറിട്ട പരിപാടിയിലൂടെ ശ്രദ്ധേയമായി.

ഗ്രാമപഞ്ചായത്ത് EMS ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ യൂണിറ്റ് പ്രസിഡണ്ട് റജീന സത്യപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർന്മാരായ അഡ്വ. പി. പി. ലത്തീഫ്, ശ്രീജ ടീച്ചർ കെ, പഞ്ചായത്ത് സെക്രട്ടരി സജീവൻ, ശശികുമാർ എന്നിവർ നേർന്നു.

KSSPU സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ, ജില്ല കമ്മറ്റി അംഗം കെ. ഗീതാനന്ദൻ, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ബാലകൃഷ്ണൻ കിടാവ്, ടി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഹരിത സേന ടീം അംഗം രജന മറുമൊഴി നൽകി. യൂണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.എം. സജിനി നന്ദിയും പറഞ്ഞു.

Advertisements
Share news
error: Content is protected !!