KOYILANDY DIARY

The Perfect News Portal

KSEB കൊയിലാണ്ടി സൗത്ത് സെക്ഷനിലെ ചില പ്രദേശങ്ങൾ നോർത്ത് സെക്ഷനിലേക്ക് മാറ്റാൻ ഉത്തരവായി

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ. മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വെള്ളി, കൊയിലാണ്ടി മനയടത്ത് പറമ്പ് – ദയ പെട്രോൾ പമ്പ് മുതൽ മാടാക്കര പള്ളി – വസന്തപുരം വരെയുള്ള മുതലായ പ്രദേശങ്ങൾ ഉൾപ്പെട്ടിരിക്കുന്ന 25 ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെയാണ് നോർത്ത് സെക്ഷനിലേക്ക് മാറ്റുന്നത്.

2020 ജനുവരി 1 മുതൽ കൊയിലാണ്ടി നോർത്ത് കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലേക്ക് മാറ്റിയിരിക്കുന്നതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ ഉൾപ്പെട്ട മുഴുവൻ വൈദ്യതി ഉപഭോക്താക്കളും വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങൾക്കും നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണമെന്നും എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *