കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ
.
പയ്യോളി: കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ കീഴൂർ എ.യു.പി സ്‌കൂളിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. കെ.സി സുമിത ഏറ്റുവാങ്ങി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സി സബിന അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ആർ.പി. ഷോഭിദ്, എം.പി. ശാരിക, ജെ.എൻ. ഗിരീഷ്, കെ. നാസിബ്, ടി.കെ. രജിത്ത്, രജീഷ് നൊച്ചാട്, പി.ബി. അദ്വൈത് എന്നിവർ സംസാരിച്ചു.



