KOYILANDY DIARY

The Perfect News Portal

കോഴിക്കോട് യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളജിലെ പി. ജി. വിദ്യാർത്ഥിനിയാണ്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.