KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ പി.എം.എ.വൈ ഗുണഭോക്തൃ സംഗമം

കൊയിലാണ്ടി: നഗരസഭ  പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ 9-ാമത്തെ ഡി.പി.ആർ-ൽ ഉൾപ്പെട്ട 80ഓളം ഗുണഭോക്താക്കളുടെ സംഗമം നടന്നു. ടൗൺ ഹാളിൽ നടന്ന സംഗമം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, കെ.ഷിജു, നഗരസഭാംഗങ്ങളായ  വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.എം.എ.വൈ. എസ്.ഡി.എസ് വി.ആർ. രചന, പ്രോഗ്രാം ഓഫീസർ  ടി.കെ. ഷീബ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.