KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ സൗകര്യം വർദ്ധിപ്പിക്കാനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഫിസിയോതെറാപ്പി, സാന്ത്വനപരിചരണ വിഭാഗങ്ങൾക്കായി നാഷനൽ ആയുഷ് മിഷൻ്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബ്ലോക്ക് സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി വീണ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന. പി. ത്യാഗരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിത പുരുഷോത്തമൻ മുഖ്യാതിഥിയായി.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ കെ എ ഇന്ദിര, കെ. ഷിജു, സി. പ്രജില, ഇ.കെ അജിത്ത്, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, കെ. കെ. വൈശാഖ്. രജീഷ് വെങ്ങളത്ത് കണ്ടി, എ. അസീസ്, നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ചന്ദ്രശേഖരൻ അരുൺ മണമൽ, പി കെ. വിശ്വനാഥൻ, അൻവർ ഇയ്യഞ്ചേരി, കെ.കെ. നാരായണൻ മാസ്റ്റർ, അഡ്വ. ടി കെ രാധാകൃഷ്ണൻ. എച്ച്.എം സി. അംഗം കെ പത്മനാഭൻ എന്നിവർ ആശംസകൾ നേർന്നു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് സ്വാഗതവും ആശുപത്രി സൂപ്രണ്ട്, ഡോ. കെ. സി പ്രതിഭ നന്ദിയും പറഞ്ഞു.