KOYILANDY DIARY

The Perfect News Portal

കൊയക്കാട് കൈപ്രകുന്നുമ്മൽ ഭഗവതി ഭുവനേശ്വരി ക്ഷേത്ര തിറ മഹോത്സവം

ഉള്ള്യേരി: കൊയക്കാട് കൈപ്രകുന്നുമ്മൽ ഭഗവതി ഭുവനേശ്വരി ക്ഷേത്ര തിറ മഹോത്സവം 2023 ഫെബ്രുവരി 15, 16 തിയ്യതികളിലായി നടക്കും. 15 ന് രാവിലെ 5 മണിക്ക് നട തുറക്കൽ, 5.30 ന് ഗണപതി ഹോമം, 6 മണിക്ക് പള്ളിയുണർത്തൽ, 8 മണിക്ക് വാദ്യം, 9 മണിക്ക് ഇളനീർക്കുല വരവ്, ഉച്ചക്ക് 12  മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 5 മണിക്ക് നീറ്റിൽഭഗവതി തിറ, രാത്രി 7 ന് താലപ്പൊലി, 9 മണിക്ക് ഗുളികൻ തിറ, 10 മണിക്ക് തായമ്പക, 11 മണിക്ക് ഘണ്ടാകർണൻ തിറ. 16 ന് രാവിലെ 8 മണിക്ക് മുത്തപ്പൻ തിറ, 9 മണിക്ക് കാളിതിറ ശേഷം ഉത്സവം സമാപിക്കും.