KOYILANDY DIARY

The Perfect News Portal

പുരസ്കാര നിറവിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജ്

കൊയിലാണ്ടി: എസ്എൻഡിപി കോളേജിന് പുരസ്ക്കാരം. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന വുമൺ ഡെവലപ്പ്മെൻ്റ് സെല്ലിന്റെ മികച്ച പ്രവർത്തനത്തിനുള്ള 2023 – 24 വർഷത്തെ പുരസ്കാരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിന്ന വൈവിധ്യവും നൂതനവുമായ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.
സമൂഹത്തിൽ സ്ത്രീകളുടെ മുന്നേറ്റത്തിനും സ്ത്രീകൾ നേരിടുന്ന വിഷയങ്ങൾ, അവയുടെ പരിഹാര മാർഗങ്ങൾ എന്നിവയാണ് പരിപാടികളുടെ ഉള്ളടക്കം. സർവ്വകലാശാലയ്ക്കു കീഴിലുള്ള മുന്നൂറോളം കോളേജുകളോട് മത്സരിച്ചുകൊണ്ടാണ് കോളേജ് ഈ മികച്ച നേട്ടം കൈവരിച്ചത്.
ഇന്റർനാഷണൽ വുമൺസ് ഡേ യോട് അനുബന്ധിച്ച് സർവ്വകലാശാലയിൽ നടന്ന പരിപാടിയിൽ കോർഡിനേറ്റർ ഡോ. നമിത ആർ പുരസ്‌കാരം ഏറ്റുവാങ്ങി.
Advertisements
കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, പിടിഎ യുടെയും മാനേജ്മെൻ്റിന്റെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളുടെ ഫലമായാണ് ഇന്ന് ഈ അംഗീകാരം കൈവരിക്കാൻ സാധിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി അഭിപ്രായപ്പെട്ടു.