KOYILANDY DIARY

The Perfect News Portal

2029 ല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനാകുമെന്ന് രാംനാഥ് കോവിന്ദ് കമ്മിറ്റി

ന്യൂഡല്‍ഹി: 2029 ല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനാകുമെന്ന് രാംനാഥ് കോവിന്ദ് കമ്മിറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് നല്‍കി. വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ ആശയവിനിമയങ്ങളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് 18,626 പേജുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് കമ്മിറ്റിയെ നിയോഗിച്ചത്. 

നിയമസഭകളുടെ കാലാവധി ഇതിനനുസരിച്ച് ക്രമീകരിക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ കാലാവധി കുറയ്‌ക്കേണ്ടിവരും.2023  സെപ്റ്റംബര്‍ രണ്ടിനാണ് സമിതിയെ നിയോഗിച്ചത്. അമിത് ഷാ, ഗുലാംനബി ആസാദ്, 15-ാം ധനകാര്യ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എന്‍.കെ. സിങ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ്  എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

Advertisements

വിവിധ സമയങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വലിയ പണചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. ദേശീയ താത്പര്യം മുന്‍ നിറുത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

Advertisements