KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓട്ടിസം ദിനം ആഘോഷിച്ചു

കൊയിലാണ്ടി നഗരസഭ ഓട്ടിസം ദിനം  ആഘോഷിച്ചു. “പെണ്ണിടം” വുമൺ ഫെസിലിറ്റേഷൻ സെന്റ്റിന്റെയും, BRC പന്തലായനിയുടെയും ആഭിമുഖ്യത്തിൽ ഇ എം എസ്‌ സ്മാരക ടൌൺ ഹാളിൽ ഓട്ടിസം അവയർനെസ്സ് ഡേ അചരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത്, ഐസിഡിഎസ്  സൂപ്പർവൈസർ സി. സബിത , വീണ, പന്തലായനി ബി.പി.സി. ഉണ്ണികൃഷ്ണൻ, റിസോഴ്സ് ടീച്ചർ സിൽജ, ബഡ്സ് സ്കൂൾ ടീച്ചർ സുരേഷ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുഷ്‌മ ആർ നന്ദിയും പറഞ്ഞു.
Advertisements
സ്‌ട്രെസ്സ് മാനേജ്മെൻ്റിനെ ക്കുറിച്ചും ഓട്ടിസത്തെകുറിച്ചും ക്ലാസ്സ്‌ നയിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. പരിപാടിയോടനുബന്ധിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടിസം അവയർനെസ്സ് വീഡിയോ പ്രദർശനവും ലൈവ് ക്യാൻവാസ് ഷോയും നടന്നു.