KOYILANDY DIARY

The Perfect News Portal

പുതുവർഷത്തെ ശുചിത്വ സുന്ദരമായി വരവേൽക്കാൻ കൊയിലാണ്ടി ഒരുങ്ങി


കൊയിലാണ്ടി: പുതുവർഷത്തെ ശുചിത്വ സുന്ദരമായി വരവേൽക്കാൻ കൊയിലാണ്ടി നഗരസഭ ഒരുങ്ങി. ഇതിനായി നഗരം ശുചീകരണം ആരംഭിച്ചു. ക്ലീൻ ആൻ്റ്  ഗ്രീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണത്തിൽ. ജി.എം.വി.എച്ച്.എസ്.എസ്, ജി.വി.എച്ച്.എസ്.എസ്., മായൻ മെമ്മോറിയൽ സ്കൂൾ, ഗവ: കോളജ് എന്നിവടങ്ങളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ, ഹരിത കർമ്മ സേന, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കാളികളായി.

നഗരത്തെ ആറ് സോണുകളായി തിരിച്ച് നടത്തിയ ശുചീകരണ യജ്ഞം നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ബാബു പദ്ധതി വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി. പ്രജില, ഇ.കെ. അജിത്, കെ.എ. ഇന്ദിര, പി.കെ. നിജില,  കൌൺസിലർമാരായ പി.രത്നവല്ലി, എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി,  എൻ.എസ്‌.എസ്. പ്രോഗ്രാം ഓഫീസർ കെ. ഡി.സിജു, എച്ച്.ഐ. കെ.റിഷാദ് എന്നിവർ സംസാരിച്ചു.
Advertisements
ജെ.എച്ച്.ഐ.മാരായ ടി.കെ. ഷീബ, ഷിജിന, ജമീഷ് മുഹമ്മദ്, ലിജോയ്, വിജിന എന്നിവർ നേതൃത്വം നൽകി. ശുചീകരണം വഴി ശേഖരിച്ച പാഴ് വസ്തുക്കൾ നഗരസഭ എം.സി.എഫ് – ൽ എത്തിച്ച് സംസ്കരിക്കും. ജനുവരി ഒന്ന് മുതൽ നഗരസഭയിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സ്മാർട്ട്  ഗാർബേജ് ആപ്പ് വഴിയാണ് അജൈവ പാഴ്വസ്തുതുക്കൾ ശേഖരിക്കുക.