ബാലസംഘം നേതൃത്വത്തിൽ ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി: ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. പഴയ ആർടിഒ ഓഫീസിനടുത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വിവിധ മേഖലാ കമ്മിറ്റികളുടെ ഭാഗമായി അണിനിരന്ന പ്ലോട്ടുകളുൾപ്പെടെ മറ്റ് കലാപ്രകടനങ്ങൾകൊണ്ട് ശ്രദ്ധേയമായി. ഘോഷയാത്ര പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബാലസംഘം സംസ്ഥാന ജോയിൻ്റ് കൺവീനർ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി സംസാരിച്ചു ലഹരിക്കെതിരെ മാജിക് ഷോ അവതരിപ്പിച്ചു. ബാലസംഘം ഏരിയാ പ്രസിഡണ്ട് വി നന്ദന അധ്യക്ഷയായി. തുടർന്ന് മുൻ എംഎൽഎ പി. വിശ്വൻ മാസ്റ്റർ, ഏരിയാ കൺവീനർ പി സത്യൻ, ഏരിയ കോർഡിനേറ്റർ നിതിൻലാൽ എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ സി. അശ്വിനിദേവ് സ്വാഗതവും ഏരിയ വൈസ് പ്രസിഡണ്ട് ചന്ദന റെജി നന്ദിയും പറഞ്ഞു.

