KOYILANDY DIARY.COM

The Perfect News Portal

മൺചട്ടികൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ പച്ചക്കറി കൃഷിക്കാവശ്യമായ മൺചട്ടികളും വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പരിപാടി നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കൌൺസിലർമാരായ പി. പ്രജിഷ, എ. ലളിത, പി. രത്നവല്ലി, സി. സുധ, എൻ.ടി. രവി, കൃഷി ഓഫീസർ പി. വിദ്യ, എന്നിവർ സംസാരിച്ചു.