KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ഡലം മഹിളാ കോൺഗ്രസ്സ്  കൺവെൻഷൻ ചേർന്നു

കൊയിലാണ്ടി മണ്ഡലം മഹിളാ കോൺഗ്രസ്സ്  കൺവെൻഷൻ ചേർന്നു. സി.കെ.ജി സെൻ്ററിൽ വെച്ച് ചേർന്ന കൺവെൻഷൻ കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആസ്ഥാന മന്ദിരം നിർമ്മാണത്തിൻ്റെ ഭാഗമായി നടത്തുന്ന സാരി ചലഞ്ചുമായി ബന്ധപ്പെട്ടായിരുന്നു കൺവെൻഷൻ.
ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയ യാത്രികനായ പാവൻ വീട്ടിൽ വേണുഗോപാലിനെ യോഗത്തിൽ ആദരിച്ചു. ചടങ്ങിൽ പി. പി. നാണി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ബ്ലോക്ക് പ്രസിഡണ്ട് വി. വി. സുധാകരൻ, രാജേഷ് കീഴരിയൂർ, കെ. വി. റീന, നടേരി ഭാസ്ക്കരൻ, അൻസാർ കൊല്ലം, വി. ടി. സുരേന്ദ്രൻ, ശ്രീജാ റാണി, ലീല കോമത്തുകര തുടങ്ങിയവർ സംസാരിച്ചു.  ഇന്ദിര കെ. സ്വാഗതവും, അജിത കോമത്തുകര നന്ദിയും പറഞ്ഞു.
Advertisements