KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബിജെപി സ്നേഹ യാത്ര നടത്തി പള്ളികൾ സന്ദർശിച്ചു

കൊയിലാണ്ടി: ക്രിസ്തുമസ് ദിനത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ കൃസ്തുമസ് ആശംസകളുമായി ബി.ജെ.പി. നേതാക്കൾ കൊയിലാണ്ടി സെന്റ് മേരീസ് ചർച്ച് സന്ദർശിച്ച്  വിശ്വാസികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. ബി.ജെ.പി- കോഴിക്കോട് ജില്ല ട്രഷറർ വി. കെ ജയൻ, ഫാദർ കെ. എസ്. ജോൺസന് പ്രധാനമന്ത്രിയുടെ ആശംസാ കാർഡ് കൈമാറി.

ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ. വി , നിധിൻ, പള്ളി കമ്മറ്റി സെക്രട്ടറി ജെറോം, സെക്രട്ടറി അഭിൻ അശോക്, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പി പ്രീജിത്ത്, മണ്ഡലം സമിതി അംഗം ഹരീഷ് മേലൂർ എന്നിവർ പങ്കെടുത്തു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൃസ്തീയ ഭവനങ്ങളിലേക്കും ദേവാലയങ്ങളിലേക്കും നടത്തുന്ന സ്നേഹ യാത്രയുടെ ഭാഗമായാണ് നേതാക്കൾ ചർച്ചിൽ എത്തിയത്.