KOYILANDY DIARY

The Perfect News Portal

ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

കൊച്ചി: ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ. 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. രാവിലെ ആറ് മണി മുതൽ ഏഴ് മണി വരെയും രാത്രി പത്ത് മണി മുതൽ 10.30 വരെയും ഉള്ള ടിക്കറ്റ് നിരക്കിലായിരുന്നു ഇളവ് ഉണ്ടായിരുന്നത്.

മെട്രോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായിരുന്നു യാത്രക്കാർ കുറവുള്ള സമയത്ത് ഇളവ് നൽകിയിരുന്നത്. ഗണ്യമായ ഇളവ് നൽകിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന എന്നാണ് കെഎംആര്‍എൽ പറയുന്നത്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഈ സാഹചര്യത്തിൽ ടിക്കറ്റ്‌ നിരക്കിന്റെ ഇളവ് പിന്‍വലിച്ചത്. ഈ ഇളവ് വര്‍ഷങ്ങള്‍ക്ക് മുൻമ്പാണ് പ്രഖ്യാപിച്ചിരുന്നത്.