KOYILANDY DIARY.COM

The Perfect News Portal

കെജികെഎസ് മണിയൂർ യൂണിറ്റ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കെജികെഎസ് മണിയൂർ യൂണിറ്റ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കേരള ഗണക കണിശസഭ കുടുബ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് കെ. ദിൻഷ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.സി. അജിതൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളേയും ഉന്നത വിജയികളെയും സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമൻ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. കരുണൻ പണിക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കൈതക്കൽ ചന്ദ്രൻ പണിക്കർ, പ്രശാന്ത് പണിക്കർ, രാമകൃഷ്ണൻ അറക്കിലാട്ട്, സുധീപ് പണിക്കർ, മധുമതി, എൻ.പി പ്രഭാകരൻ, ഒ.പി. സജിത്ത് പണിക്കർ, എം.പി. ഹരീഷ്, ജ്യോതിഭായ് കെ.പി, സജിത്ത് പണിക്കർ, കെ.കെ.ജയരാജ് പണിക്കർ എന്നിവർ സംസാരിച്ചു. വി.പി രവീന്ദ്രൻ സ്വാഗതവും കെ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.
Share news
error: Content is protected !!