KOYILANDY DIARY

The Perfect News Portal

കേരളോത്സവം: സംഘടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം വിജയിപ്പിക്കുക്നനതിനായി സംഘാടകസമിതി രൂപീകരിച്ചു. നവംബർ 10 മുതൽ 20 വരെയാണ് കേരളോത്സവം നടക്കുക. ടൗൺഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം നഗരസഭാ ചെയർപേഴ്സൺ സുധ കെ.പി. ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു.
Advertisements
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ. ഷിജു മാസ്റ്റർ, ഇ. കെ. അജിത്ത് മാസ്റ്റർ, പ്രജില സി., കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, സിന്ധു സുരേഷ്, വത്സരാജ്. കെ, ജോർജ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ പ്രോഗ്രാം വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും, ശ്രീജി നന്ദിയും പറഞ്ഞു.