KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: തൃശൂരിൽ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.  വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിൽ ഇന്നലെ രാത്രിയാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്.

വീട്ടുകാര്‍ ഉപയോഗിക്കുന്ന ആഴമുള്ള കിണറാണിത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. കിണറിന് വ്യാസം കുറവായതും വീണത് വലിയ ആനയായതും രക്ഷാദൗത്യത്തിന് ബുദ്ധിമുട്ടായി. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്.

Share news
error: Content is protected !!