KOYILANDY DIARY

The Perfect News Portal

റേഷൻ അട്ടിമറിക്കെതിരെ കോണ്‍ഗ്രസ് കഞ്ഞിവെപ്പ് സമരം നടത്തി.

റേഷൻ അട്ടിമറിക്കെതിരെ കോണ്‍ഗ്രസ് കഞ്ഞിവെപ്പ് സമരം നടത്തി. കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ച് പാവങ്ങളെ പട്ടിണിക്കിടുന്നെന്നാരോപിച്ച് കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരുവട്ടൂർ മുക്കിൽ കഞ്ഞിവെപ്പ് സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്കരൻ സമരം ഉദ്ഘാടനം ചെയ്തു.

വി. ടി. സുരേന്ദ്രൻ, വെങ്ങളത്ത് കണ്ടി രജീഷ്, അൻസാർ കൊല്ലം, ജിഷ പുതിയേടത്ത്, ടി. കെ. ബാലകൃഷ്ണൻ, കാദർ കുന്നോത്ത്, ശൈലേഷ് പെരുവട്ടൂർ, സന്തോഷ് പെരുവട്ടൂർ, കലേഷ്. വി. കെ, സിസോൺ വി. കെ,   മിഥുൻ, പാറാട്ട് മുരളി, കെ. കെ. ഭാസ്കരൻ, രാഗി, ജോസ്ന എന്നിവർ സംസാരിച്ചു.