KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തന്ത്രി മഠം സമർപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച തന്ത്രി മഠം സമർപ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവ നാളിൽ നടന്ന സമർപ്പണം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. ജയൻ നിർവ്വഹിച്ചു. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ മുഖ്യാതിഥിയായിരുന്നു. മാനേജിങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് സെക്രട്ടറി ഹരിഹരൻ പൂക്കാട്ടിൽ, രാജീവൻ പള്ളിയേടത്ത്, കാഞ്ഞിലശ്ശേരി ദേവസ്വം എക്സി.ഓഫീസർ വി.ടി.മനോജ് നമ്പൂതിരി, ശശികുമാർ പാലക്കൽ, ഷാജില പുറത്താങ്ങോളി, ടി.പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.