KOYILANDY DIARY

The Perfect News Portal

ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) ജില്ലാ വളണ്ടിയർ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

സ്വാഗതസംഘം രൂപീകരിച്ചു. മേപ്പയ്യൂർ: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) ജില്ലാ വളണ്ടിയർ സംഗമത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഫിബ്രവരി 25ന് മേപ്പയ്യൂരിൽവെച്ചാണ് പരിപാടി നടക്കുന്നത്. സ്വാഗതസംഘം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം റാബിയ എടത്തി കണ്ടി ഉദ്ഘാടനം ചെയ്തു. KIP ചെയർമാൻ അബ്ദുൽമജീദ്. കെ. വിശദീകരണം നൽകി. കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡോ. പി. മുഹമ്മദ്, ഇ. അശോകൻ, കെ. കെ. മൊയ്തീൻ മാസ്റ്റർ, ഷംസുദ്ദീൻ കമ്മന, ടി.എം അബ്ദുള്ള, ശ്രീധരൻ പെരുവണ്ണാമൂഴി, മജീദ് പേരാമ്പ്ര എന്നവിർ സംസാരിച്ചു. സംഗമത്തിൻ്റെ വിജയത്തിനായി കെ.അബ്ദുൽ മജീദ് ചെയർമാനും എം.കെ കുഞ്ഞമ്മദ് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എം.കെ കുഞ്ഞമ്മദ് സ്വാഗതവും എ. അസ്ഗർ അലി നന്ദിയും പറഞ്ഞു.