KOYILANDY DIARY.COM

The Perfect News Portal

കച്ചത്തീവില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും ശ്രീലങ്കന്‍ നേവി കപ്പലും കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു

ശ്രീലങ്കന്‍ നേവി കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിന്റെ വടക്കുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം നടന്നത്. നാലു മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവര്‍ കന്‍കേസന്ത്യൂറായിലാണ് നിലവിലുള്ളത്. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ദില്ലിയിലുള്ള ശ്രീലങ്കയുടെ ആക്ടിംഗ് ഹൈകമ്മിഷണറെ വിളിച്ചുവരുത്തി ഇക്കാര്യത്തിലുള്ള പ്രതിഷേധം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.