KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 240 രൂപയുടെ ഇടിവുണ്ടായിരുന്നു. വീണ്ടും സ്വർണവില 46,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി 600 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയാണ്. കേരളത്തിൽ വെള്ളിയുടെ വിലയിൽ വലിയ വ്യത്യാസമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77.20 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 617.60 രൂപയാണ്.