KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഇടവിള കിറ്റ്, ഫലവൃക്ഷ തൈ വിതരണ ഉദ്ഘാടനം

ഇടവിളക്കിറ്റ്, ഫലവൃക്ഷ തൈ വിതരണം.. കൊയിലാണ്ടി നഗരസഭ 2022-23 ജനകീയാസൂത്രണപദ്ധതി പ്രകാരം ഇടവിള കിറ്റ്, ഫലവൃക്ഷ തൈ വിതരണം നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ അധ്യക്ഷതവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി കൗൺസിലർമാരായ എൻ. ടി. രാജീവൻ, കെ.എം നന്ദനൻ, രമേശൻ വലിയാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റൻ്റ് ജിജിൻ സ്വാഗതവും ഹംന നന്ദിയും പറഞ്ഞു.