KOYILANDY DIARY

The Perfect News Portal

അനധികൃത വയൽ നികത്തൽ: ജെസിബിയും ടിപ്പർ ലോറിയും പിടിച്ചെടുത്തു

കൊയിലാണ്ടി: അവധി ദിവസങ്ങളിൽ വ്യാപകമായി വയൽ നികത്തുന്നതിനിടെ ജെസിബിയും ടിപ്പർ ലോറിയും സ്പെഷ്യൽ സ്കോഡ് പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്പെഷ്യൽ സ്കോഡ് തുറയൂർ വില്ലേജ് പരിധിയിൽ നിന്നുമാണ് അനധികൃതമായി നികത്തിയ വയലിൽ നിന്ന് മണ്ണ് പൂർണ്ണമായി തിരിച്ചെടുപ്പിച്ചത്.
സ്കോഡ് ലീഡർ വി.ജി. ശ്രീജിത്ത്, ഷാജി മനേഷ് എം, വിജയൻ പി. എം, നിജിൽ രാജ്. കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു. അനധികൃതമായി കരിങ്കൽ കടത്തിയ രണ്ട് ടിപ്പറുകളും മണ്ണ് മാന്തി യന്ത്രവും സ്കോഡ് പിടിച്ചെടുത്തിട്ടുണ്ട്.