KOYILANDY DIARY

The Perfect News Portal

മയക്കു മരുന്ന് ഉപയോഗിക്കുന്ന മകന് പിന്തുണ: വീട്ടമ്മ അറസ്റ്റില്‍

മയക്കു മരുന്ന് ഉപയോഗിക്കുന്ന മകന് പിന്തുണ, വീട്ടമ്മ അറസ്റ്റില്‍. കൊച്ചി: വീട്ടില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എ യും പിടിച്ചെടുത്ത സംഭവത്തില്‍ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഖലീലയുടെ മകൻ രാഹുൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതുമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കോസ്റ്റൽ പോലീസും എക്സൈസും വീട്ടിൽ പരിശോധന നടത്തിയത്.

മകൻ മയക്കു മരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘കുട്ടികൾ ഈ പ്രായത്തിൽ ഇതൊക്കെ ഉപയോഗിക്കുന്നത് പതിവല്ലേ’ എന്നായിരുന്നു ഖലീലയുട മറുപടി. പരിശോധനക്ക് ശേഷം ഇവരുടെ വീട്ടിൽ നിന്നും 70 മില്ലിഗ്രാം എം ഡി എം എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

മകന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നത് അമ്മയാണെന്നും മകൻ കൊണ്ടു വരുന്ന മയക്കു മരുന്ന് സൂക്ഷിക്കുന്നതും ഇവരാണെന്നും ബോധ്യമായതോടെയാണ് അന്വേഷണ സംഘം ഖലീലയെ അറസ്റ്റു ചെയ്തത കേസിലെ രണ്ടാം പ്രതിയാക്കിയത്. ഒന്നാം പ്രതിയായ മകൻ അമ്മയെ പിടികൂടിയ വിവരം അറിഞ്ഞ് ഒളിവിലാണ്.