KOYILANDY DIARY

The Perfect News Portal

വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. റിലാക്സ് ഇൻ കേരള’ എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.

അടിത്തട്ട് ഇളകി വെള്ളം കയറിയതാണ് ബോട്ട് മുങ്ങാൻ കാരണം. ബോട്ടിന് യാതൊരു രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു.