KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണു മരണപ്പെട്ടു

76 വയസ്സുള്ള സ്ത്രീ കിണറ്റിൽ വീണു മരണപ്പെട്ടു.. കീഴരിയൂർ നമ്പ്രത്തുകര യുപി സ്കൂളിന് സമീപം കക്കാട്ട് കുനിയിൽ രാഘവൻ്റെ ഭാര്യ (ഹരിത) ജാനകി (70) ആണ് കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ  നേതൃത്വത്തിലുള്ള സംഘം എത്തി റെസ്ക്യൂ നെറ്റ് ഉപോയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.
Advertisements
എട്ടു മീറ്റർ ആഴവും രണ്ടര മീറ്റർ വെള്ളമുള്ള കിണർ നിന്ന് സ്ത്രീയെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബിനീഷ് കിണറ്റിലിറങ്ങിയാണ് റെസ്ക്യൂ നെറ്റിൽ മറ്റ് സേനാംഗങളുടെ സഹായത്തോടെ കരക്കെത്തിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സേനാംഗങ്ങളായ പ്രദീപ് കുമാർ, ഷിജു ടി പി, ഹേമന്ദ് ബി, സനിൽരാജ് ഷാജു, റനീഷ്കുമാര്‍, ഹോംഗാർഡ് ബാലൻ ടിപി, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
ഭർത്താവ്: രാഘവൻ (മാനേജർ നമ്പ്രത്ത് കര യു പി സ്കൂൾ), മക്കൾ; അജിത്ത് കെ ആർ
(റിട്ടയർ ഡയറ്റ് പ്രിൻസിപ്പൽ), സരിത (റിട്ട. ടീച്ചർ, നമ്പ്രത്ത്കര യു പി സ്കൂൾ), അസിത (ഹോമിയോ ഫാർമസിസ്റ്റ് കോഴിക്കോട്). മരുമക്കൾ: ദീപ്തി (കീഴരിയൂർ), ഉദയഭാനു (പെരുവട്ടൂർ) ശൈലേഷ് (കുവൈറ്റ്)