KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം

ഉള്ള്യേരിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. ഉള്ള്യേരി നാറാത്ത് തിരുത്തോത്ത് കനാൽ റോഡിൽ പ്രദേശവാസിയായ ചിറ്റൂർ പൊയിൽ മീത്തൽ സുരേന്ദ്രൻ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം കാലത്ത് 5 മണിക്ക് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സുരേന്ദ്രനെ വഴിയിൽ രണ്ടു കാട്ടുപന്നികൾ കുറുകെ വന്ന് ആക്രമിക്കാൻ  ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് സ്ക്കൂട്ടർ എടുത്ത് പോയതുകൊണ്ടാണ് ഇദ്ദേഹം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ചെട്ട്യാൻ കണ്ടി വിനോദിൻ്റെ കപ്പയും ഇവ നശിപ്പിച്ചിട്ടുണ്ട്. പന്നികളുടെ ശല്യത്തെ കുറിച്ച് നേരത്തെ അധികാരികളെ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.

Share news
error: Content is protected !!