KOYILANDY DIARY.COM

The Perfect News Portal

മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേ‍ർന്ന് ഗവർണർ സംസ്ഥാന സര്‍ക്കാറിന് അഭിനന്ദനം

മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേ‍ർന്ന് ഗവർണർ ഒപ്പം സംസ്ഥാന സര്‍ക്കാറിന് അഭിനന്ദനം. തിരുവനന്തപുരം: സംസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹം മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേ‍ർന്നു.

സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നവകേരളം ലക്ഷ്യമാക്കിയന്നും രാജ്യത്ത് ദരിദ്രര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വളർച്ചയിൽ രാജ്യത്തിൻ്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിൻ്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നുവെന്നും  ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് ആർദ്രം മിഷൻ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പുനഃക്രമീകരിച്ചു. പ്രാഥമികാരോ​ഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോ​ഗതി വ്യക്തമാണെന്നും ഗവർണർ പറഞ്ഞു.

Share news
error: Content is protected !!