KOYILANDY DIARY

The Perfect News Portal

കുടുംബശ്രീയുടെ അയല്‍ക്കൂട്ട സംഗമം ‘ചുവട്-2023’ ഇന്ന്

സംസ്ഥാനമൊട്ടാകെ ഇന്ന് കുടുംബശ്രീയുടെ അയല്‍ക്കൂട്ട സംഗമം. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ വഴികളില്‍ പുതിയൊരു ചരിത്രം കുറിച്ചു കൊണ്ട് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ‘ചുവട്-2023’ എന്ന പേരിലാണ് അയല്‍ക്കൂട്ട സംഗമം അരങ്ങേറുന്നത്. തദ്ദേശ വകുപ്പു മന്ത്രിയടക്കം അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുക്കും.

രാജ്യത്ത് ഇതാദ്യമായാണ് 46 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുന്ന മഹാ സംഗമം സംഘടിപ്പിക്കുന്നത്. മെയ് 17ാം തീയതി നടക്കുന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണിത്. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയവര്‍ അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുക്കും.

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, ശുചിത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Advertisements

തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത്, റിപ്പോര്‍ട്ട് എ.ഡി.എസി ന് കൈമാറും. അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.