KOYILANDY DIARY

The Perfect News Portal

കോൺക്രീറ്റ് മിക്സിംഗ് മെഷീനുള്ളിൽ കൈ കുടുങ്ങി. കൈമുട്ടിന് താഴെ ചതഞ്ഞരഞ്ഞു

കോൺക്രീറ്റ് മിക്സിംഗ് മെഷീനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിയുടെ കൈമുട്ടിന് താഴെ ചതഞ്ഞരഞ്ഞു. അത്തോളി കൊളക്കാട് വീട് പണി നടക്കുന്ന സ്ഥലത്തെ കോൺക്രിറ്റ് മിക്സിംഗ് മെഷനിൽ കൈ കുടുങ്ങിയാണ് പറമ്പത് സ്വദേശി രാജൻ (60) എന്നയാൾക്ക് കൈക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.
അറിയിപ്പ് കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക്സ് ഉപകരണവും മറ്റ് ടുൾസുകളും ഉപയോഗിച്ച് mixing ചേമ്പർ ഭാഗങ്ങൾ അഴിച്ചുമാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. ഇയാളുടെ കൈമുട്ടിന് താഴെ ചതഞ്ഞു തൂങ്ങിയ നിലയിലായിരുന്നു ഉണ്ടായത്. ഉടൻതന്നെ തൊഴിലാളിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻറെ നേതൃത്വത്തിൽ ASTO പ്രമോദ് പികെ, GR: ASTO പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വികെ ബിനീഷ്, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, ബബീഷ് പി എം, റിനീഷ് പി കെ, സജിത്ത് പി കെ, നിതിന്‍ രാജ്, ഹോംഗാർഡുമാരായ സുജിത്ത്, പ്രദീപ്, സിവില്‍ ഡിഫെൻസ് വളണ്ടിയര്‍ ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.