സേവന മേഖല സ്വകാര്യ വൽക്കരണ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം; എൻസിപി കൊയിലാണ്ടി
.
ആരോഗ്യ, വൈദ്യുതി മേഖല ഉൾപ്പെടെയുള്ള സേവന മേഖല സ്വകാര്യ വൽക്കരണ നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്ന് എൻസിപി കൊയിലാണ്ടി ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൂൺ 10 ന് എറണാകുളത്ത് നടക്കുന്ന സ്ഥാപക ദിനത്തിൽ കൊയിലാണ്ടി ബ്ലോക്കിൽ നിന്ന് 100 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.

ചേനോത്ത് ഭാസ്കരൻ, എം.എ ഗംഗാധരൻ, സി. ജയരാജ്, മൂഴിക്കൽ ചന്ദ്രൻ, സുമേഷ്, സത്യൻ പി, പി.കെ ബാലകൃഷ്ണൻ കിടാവ്, പി.വി സജിത്ത്, ഒ. രാഘവൻ മാസ്റ്റർ, പി. എം. ബി നടേരി, പി. വി വിജയൻ, രവീന്ദ്രൻ എടവനകണ്ടി, ഡി. കെ മുകുന്ദൻ, എസ്.വി. റഹ്മത്തുള്ള എന്നിവർ സംസാരിച്ചു.



