KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ ചെയിൻ, സ്വർണ നാണയങ്ങൾ, വിദേശ കറൻസികൾ, സ്വർണ മിശ്രിതം എന്നിവയാണ്  കസ്റ്റംസും വിജിലൻസും ചേർന്ന് പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദീൻ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച് 140, 145 ഗ്രാം തൂക്കം വരുന്ന സ്വർണ ചെയിനുകൾ കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽ നിന്ന് 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങൾ പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ നാണയങ്ങൾ. മറ്റൊരു കേസിൽ ദുബായിലേക്ക് പുറപ്പെടാനെത്തിയ മധുര സ്വദേശിയായ മുഹമ്മദ് യൂസഫ് എന്നയാളിൽ നിന്ന് മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 60 അമേരിക്കൻ ഡോളർ പിടികൂടി. 4,83,600 രൂപ വരുന്നതാണ് വിദേശ കറൻസി.
Advertisements