KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില വീണ്ടും വർധിച്ചു; പവന് 94,200 രൂപ

.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 94,200 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,846 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,634 രൂപയാണ് വില.

സ്വർണത്തിന്റെ വില ഈ വർഷം തന്നെ ഒരു ലക്ഷത്തിന് മുകളിൽ പോകുമെന്ന ആശങ്ക യാഥാർത്ഥ്യമാക്കുന്ന തരത്തിലാണ് സ്വർണത്തിന്റെ മുകളിലേക്കുള്ള കുതിപ്പ്. 13 ന് 94,320 രൂപയെത്തിയതാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. ഇത് നാളെ തന്നെ മറികടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വിപണി.

Share news
error: Content is protected !!