KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയും ഗ്രാമിന്  60 രൂപ കൂടി 5,360 രൂപയുമായി. ഏതാനും ദിവസങ്ങളായി 42,000 ന് മുകളില്‍ തന്നെ തുടരുന്ന സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.

ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.