KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 98,400 രൂപ

.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 480 രൂപ കുറഞ്ഞ് പവന് 98,400 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,300 രൂപയുമായി. ഡിസംബറിൽ തന്നെ പവൻ വില ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം 1.10 ലക്ഷം രൂപയോളം നൽകേണ്ടിവരും.

 

ജനുവരി ആദ്യം പവന് 50,000 രൂപയായിരുന്നു. ജനുവരി 22ന് സ്വർണവില ആദ്യമായി 60,000 കടന്നു. പിന്നീട് ഡിസംബർ 15നാണ് ചരിത്രകാല റെക്കോർഡായ 99,280 രൂപയിൽ എത്തിനിന്നത്. ഇവിടുന്നാണ് പതിയെ വില ഇറങ്ങി തുടങ്ങുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കുന്നത്.

 

Share news
error: Content is protected !!