KOYILANDY DIARY

The Perfect News Portal

സ്വർണവില സർവകാല റെക്കോർഡിൽ. പവന് 43000 കടന്നു

സ്വർണവില സർവകാല റെക്കോർഡിൽ, പവന് 43000 കടന്നു.  ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 5,380 രൂപയും പവന് 200 രൂപ  വർദ്ധിച്ച് 43,040 രൂപയുമായി.

2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണ വില ഇന്ന് മൂന്നിരട്ടിയിലധികമാണ്. ഫെബ്രുവരി 2 നായിരുന്നു സ്വർണം എക്കാലത്തേയും റെക്കോർഡ് വിലയിൽ എത്തിയത്. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു അന്നത്തെ വില.