സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. 200 രൂപ കൂടി പവന് 1,13,760 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. ഗ്രാമിന് 95 രൂപ കൂടി 14195 രൂപയുമായി. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ ഇനിയും വില കൂടും.