വീണ്ടും വർധിച്ച് സ്വർണവില: പവന് 1,13,760 രൂപ
.
സ്വർണവിലയിൽ ഇന്ന് വർധനവ്. 520 രൂപ കൂടി പവന് 1,13,760 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ് 1,12,120 രൂപയിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് വില കൂടി 1,13,240 രൂപയിൽ എത്തി. ഗ്രാമിന് 65 രൂപ കൂടി വില 14195 രൂപയുമായി.

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.




