സ്വർണവില കൂടി: പവന് 1,09,800 രൂപ
.
സ്വർണവില കൂടി. 2,120 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഗ്രാമിന്റെ വിലയും 265 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,09,800 രൂപ നൽകണം. ഇതിന് പുറമെ പണിക്കൂലിയും മറ്റു ചാർജുകളുമുണ്ടാവും. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയാണ്. ഇന്നലെ രണ്ടു തവണയാണ് സ്വർണവില ഉയർന്നത്. രാവിലെ പവന് 1,280 രൂപയാണ് വർധിച്ചത്. ഉച്ചയോടെ വീണ്ടും 800 രൂപ കൂടി വർധിച്ച് പവന്റെ വില 1,07,680 രൂപയായി.




