കുത്തനെയിടിഞ്ഞ് സ്വർണവില: പവന് 97,720 രൂപ
.
ആഭരണപ്രേമികൾക്ക് സന്തോഷത്തിന്റെ ദിനങ്ങൾ. പവന് 2040 രൂപയാണ് ഇടിഞ്ഞത്. 97,720 രൂപയാണ് വിപണിവില. ഗ്രാമിന് 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് വിപണിവില. ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെ എത്തിയത്. രാജ്യാന്തര വിപണിയിലെ ഇടിവാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.




