ഉച്ച കഴിഞ്ഞ് സ്വർണവില വീണ്ടും താഴേക്ക്: പവന് 1,00,720 രൂപ
.
സ്വർണവില വീണ്ടും ഇടിഞ്ഞു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും ഉച്ച കഴിഞ്ഞ് താഴേക്ക് പോയി. ഉച്ചയ്ക്ക് 840 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 105 രൂപയും കുറഞ്ഞു. പവന് 1,00,720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 12,590 രൂപയുമായി. പലിശ നിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറുന്നതാണ് വില ഇടിയാൻ കാരണം. ഒരാഴ്ച കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 6,360 രൂപയുടെ കുറവ്.




